കേളി ചാരിറ്റബിൾ സൊസൈറ്റി

പ്രവാസി കുടുംബ സുരക്ഷാ പദ്ധതി

ഓൺലൈൻ അപേക്ഷ ഫോറം ഡൌൺലോഡ് മെമ്പർഷിപ് കാർഡ് Apply Online
education online books
കേളി ചാരിറ്റബിൾ സൊസൈറ്റി

പ്രവാസി കുടുംബ സുരക്ഷാ പദ്ധതി

പ്രവാസി കുടുംബ സുരക്ഷാ പദ്ധതി കാലാവധി
  • A - എല്ലാ വർഷവും മാർച്ച് ഒന്നു മുതൽ ഫെബ്രുവരി ഇരുപത്തിയെട്ടു (1 year) വരെ ആയിരിക്കും ഈ പദ്ധതിയുടെ കാലാവധി.സൗദി അറേബ്യയിലെ പ്രവാസ ജീവിതം അവസാനിച്ചു കഴിഞ്ഞാലും നിലവിലെ പദ്ധതി കാലാവധി തീരുന്നതു വരെ ആനുകൂല്യം ലഭിക്കും.
പ്രവാസി കുടുംബ സുരക്ഷാ പദ്ധതി ആനുകൂല്യങ്ങൾ
  • A - ഈ പദ്ധതിയുടെ കാലാവധി പരിധിയിൽ നിലവിൽ ഉള്ള അംഗം മരണപ്പെട്ടാൽ അംഗം നിർദ്ദേശിച്ചിട്ടുള്ള നോമിനിക്ക് മൂന്ന് ലക്ഷം ഇന്ത്യൻ രൂപ നൽകും.(അംഗം ആത്മഹത്യ ചെയ്താൽ നോമിനിക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല )
  • B - പദ്ധതിയിൽ തുടരുന്ന അംഗത്തിന്,അംഗമായി ഇരുപതു മാസത്തിനു ശേഷം ഗുരുതര രോഗ ചികിത്സ ആവശ്യമായി വരുകയാണെങ്കിൽ (നിയമാവലിയിൽ പറഞ്ഞിട്ടുള്ള രോഗങ്ങൾക്ക് മാത്രം,നിയമാവലിയിൽ പറഞ്ഞ രോഗമാണെങ്കിൽ പോലും പദ്ധതി അംഗമാവുന്നതിനു മുൻപ് രോഗലക്ഷണങ്ങൾ കണ്ടതോ , രോഗം കണ്ടെത്തിയതോ ,ചികിത്സ നടത്തിയതോ വീണ്ടും രോഗം വന്നതോ,തുടർ ചികിത്സ നടത്തിയതോ ആയ ഒന്നിനും ഒരു ആനുകൂല്യവും ലഭിക്കുന്നതല്ല ) പദ്ധതി കാലയളവിൽ പരമാവധി മുപ്പതിനായിരം ഇന്ത്യൻ രൂപ നൽകും.ആശുപത്രി ബിൽ തുക ഇന്ത്യൻ രൂപ മുപ്പത്തിനായിരത്തിൽ താഴെ ആണെങ്കിൽ അതിനു തതുല്യമായ തുക നൽകും (അംഗീകൃത ആശുപത്രികളിൽ നിന്നുള്ള വിശദമായ സർട്ടിഫിക്കറ്റ് ഹാജരാക്കണം.)
  • C - പദ്ധതിയിൽ തുടരുന്ന അംഗത്തിന്,അംഗമായി ഇരുപതു മാസത്തിനു ശേഷം അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയക്കു വിധേയാനാവുകയാണെങ്കിൽ (സ്വീകർത്താവ് ആയിരിക്കണം )ശസ്ത്രക്രിയക്ക് ശേഷം ഒരു ലക്ഷം ഇന്ത്യൻ രൂപ നൽകും.ഈ ആനുകൂല്യം ഒരു അംഗത്തിന് ഒരിക്കൽ മാത്രം ആയിരിക്കും.(അംഗീകൃത ആശുപത്രിയകളിൽ നിന്നുള്ള വിശദമായ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഓൺലൈൻ അപേക്ഷ ഫോറം

പ്രവാസി കുടുംബ സുരക്ഷാ പദ്ധതി അംഗത്വം
  • വർഷത്തിൽ 1250 (ആയിരത്തി ഇരുനൂറ്റി അൻപതു ഇന്ത്യൻ രൂപ ) കേളി കലാസാംസ്കാരിക വേദി സൊസൈറ്റി അക്കൗണ്ടിൽ നിക്ഷേപിച്ചു പദ്ധതിയിൽ അംഗമാവാം
  • പദ്ധതിയിൽ അംഗത്വം അംഗീകരിക്കൽ / പുതുക്കൽ എന്നിവയുടെ പൂർണ അധികാരം കേളി കലാസാംസ്കാരിക വേദി സൊസൈറ്റിക്ക് ആയിരിക്കും
  • ഒരിക്കൽ പദ്ധതിയിൽ അംഗമായി അംഗീകരിച്ചു കഴിഞ്ഞാൽ അടച്ച തുക തിരികെ നൽകുന്നതല്ല.
  • നിയമപരമായുള്ള എല്ലാ നടപടികളും ഇന്ത്യൻ നിയമ വ്യവസ്ഥക്ക് അനുസരിച്ചായിരിക്കും.
കേളി ചാരിറ്റബിൾ സൊസൈറ്റി

Secretary

പ്രവാസി കുടുംബ സുരക്ഷാ പദ്ധതി

പദ്ധതിയിൽ അംഗത്വം അംഗീകരിക്കൽ / പുതുക്കൽ എന്നിവയുടെ പൂർണ അധികാരം കേളി കലാസാംസ്കാരിക വേദി സൊസൈറ്റിക്ക് ആയിരിക്കും.

Apply Online

Say hi and talk to us

Contact

കേളി കലാ സാംസ്‌കാരിക വേദി ചാരിറ്റബിൾ സൊസൈറ്റി

വാഴക്കാട് പോസ്റ്റ് , മലപ്പുറം ജില്ല

help@kelipravasisecure.org